എറണാകുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് 2019- 20 പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച പകൽ വീട് അനക്സ് ബ്ലോക്ക് കുന്നത്തുനാട് എം എൽ എ വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
13 ലക്ഷം രൂപ വകയിരുത്തിയാണ് പകൽ വീടിൻ്റ നിർമാണം പൂർത്തീകരിച്ചത്. 43 വയോജനങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അവർക്കുള്ള ആഹാരം വീടുകളിൽ എത്തിച്ചു നൽകുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൂർജഹാൻ സക്കീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മുംതാസ് ടീച്ചർ, ജില്ലാപഞ്ചായത്തംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ജേക്കബ് എന്നിവർ പങ്കെടുത്തു.