കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടറുടെ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒഴിവുണ്ട്. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജീരിയല്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എം.ബി.എ. യാണ് യോഗ്യത. ഏഴുവര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തിപരിചയം അഭികാമ്യം.
2018 ജനുവരി ഒന്നിന് 50 വയസ് കഴിയരുത്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഡെപ്യൂട്ടി സെക്രട്ടറി, വ്യവസായ (കെ) വകുപ്പ് ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാര്‍ച്ച് 27 നകം അപേക്ഷിക്കണം.
