കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ടെക്‌സ്റ്റൈല്‍ കമ്മീഷണര്‍ ഓഫീസ് പവര്‍ലൂം സര്‍വീസ് സെന്ററില്‍ ഡ്രെസ് ഡിസൈനിങ്/തയ്യല്‍ പരിശീലനം കോഴിസിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തെ കോഴ്‌സിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31 ന് മുമ്പുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ മരക്കാര്‍കണ്ടിയിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ ആധാര്‍ കാര്‍ഡിന്റെയും എസ് എസ് എല്‍ സി ബുക്കിന്റെയും പകര്‍പ്പും 1500 രൂപ ഫീസും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2734950.
