തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ച സമൂഹ അടുക്കളകളിൽ ആൾക്കാർ അനധികൃതമായി കയറുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. ഇതിനായി…

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് എല്ലാ കെ.എസ്.ഇ.ബി ജീവനക്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി അഭ്യർഥിച്ചു. ലോകത്തെയാകെ ബാധിച്ചിരിക്കുന്ന കോവിഡ്-19 സാഹചര്യത്തിൽ മാതൃകാപരമായി പ്രവർത്തിച്ച കെ.എസ്.ഇ.ബി…

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ വിവിധ ജില്ലകളിൽ കർഷകർക്ക് തടസ്സം കൂടാതെ ലഭിക്കുന്നതിന് ക്രമീകരണങ്ങളായി. വകുപ്പിന്റെ ക്രമീകരണങ്ങളെക്കുറിച്ച് അറിയുന്നതിന് കർഷകർക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ…

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ലോക്ക്ഡൗൺ അവസാനിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവധി…

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ അതിർത്തി അടച്ചിട്ട സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ രാവിലെ വിവരം അറിയിച്ചു.…

സംസ്ഥാനത്തു നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മത മേലധ്യക്ഷൻമാരും സാമുദായിക സംഘടനാ നേതാക്കളും പൂർണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അതിജീവന സമരത്തിൽ അതിർവരമ്പുകൾ കണക്കാക്കാതെ മുന്നേറാനുള്ള ആഹ്വാനവും സന്നദ്ധതയുമാണ് അവർ…

കോവിഡിൽനിന്നുള്ള അതിജീവനത്തിനു കരുത്തു പകരാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി സഹായാഭ്യർഥന നടത്തിയതിനു തൊട്ടു പിന്നാലെ വ്യവസായ പ്രമുഖരും സാധാരണക്കാരുമടക്കം നിരവധി പേരാണു സഹായ ഹസ്തവുമായി സർക്കാരിനെ സമീപിച്ചത്.…

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചു. എറണാകുളം ചുള്ളിക്കൽ സ്വദേശിയായ അറുപത്തൊമ്പതുകാരനാണു മരിച്ചത്. ഇന്നലെ (27 മാർച്ച് 2020) പുതുതായി ആറു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 165 പേരാണ് രോഗം ബാധിച്ച് ആശുപത്രിയിൽ…

*എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കും സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെന്റിലേറ്ററുകൾ, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ കവചം, എൻ 95 മാസ്‌ക്, ബയോ…

കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധനങ്ങൾ ഓൺലൈൻ വഴി വീട്ടിലെത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എഫ്. സി. ഐ, സപ്ലൈകോ, കൺസ്യൂമർഫെഡ്, മാർക്കറ്റ്‌ഫെഡ് എന്നിവിടങ്ങളിലെ അത്യാവശ്യ…