പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും നേടുന്ന തരത്തിലുള്ള പുതിയ സംസ്ക്കാരം യുവജനങ്ങളിൽ വളരേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത്…