കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയത്തിൽ മെയ് 2 മുതൽ 26 വരെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. 10 വയസു മുതൽ 15 വയസുവരെയുള്ള വിദ്യാർഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്‌ട്രേഷൻ ഫീസ് 2000 രൂപ. ബി.പി.എൽ, എസ്.സി, എസ്.ടി 1000 രൂപ. വിശദ വിവരങ്ങൾക്ക് www.keralabiodiversity.org.