കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 2025-26 അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാധ്യമം തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്. അവാർഡിനായി നാമനിർദേശം നൽകാവുന്നതോ…