എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പുതിയ പാര്‍ക്കിങ് സൗകര്യം സജ്ജമായി. ലക്കിടി ദേശീയ പാതയ്ക്ക് സമീപമുള്ള താസ്സ ഹോട്ടലിനോട് ചേര്‍ന്നാണ് പാര്‍ക്കിങ് സൗകര്യം സജ്ജീകരിച്ചത്. സന്ദര്‍ശകര്‍ക്കായി ടിക്കറ്റ് കൗണ്ടറും…

കുടുംബശ്രീയുടെ ഭാവിപദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്ത് മീഡിയ കണക്ട് മാധ്യമ ശില്പശാല. ഹോട്ടല്‍ നാണിയില്‍ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ അധ്യക്ഷനായി. മാധ്യമ…

വിശപ്പ്‌ രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായത് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മികച്ച നേട്ടമാണെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി…

കേരളത്തിന് പുറത്ത് പ്രവർത്തിക്കുന്ന വ്യവസായ സംരംഭങ്ങളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് നിയമ-കയര്‍-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍…

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പട്ടയം കിട്ടിയതില്‍ റൊമ്പ റൊമ്പ സന്തോഷം പങ്കുവെച്ച് മുത്തുമാരി ഷണ്‍മുഖവേല്‍. ചെറുതോണിയില്‍ നടന്ന ജില്ലാതല പട്ടയ മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ കൈയില്‍ നിന്നും മുത്തുമാരി പട്ടയം ഏറ്റുവാങ്ങി.…

വെള്ളൂർ കെപിപിഎല്ലിന്റെ ഉൽപാദനശേഷി വർധിപ്പിക്കൽ, ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം എന്നിവയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കാലത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്( കെ.പി.പി.എൽ) വൈവിധ്യവത്കരണത്തിലേക്കും പ്രവർത്തന…

പട്ടയ വിതരണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാര്‍…

പനമ്പിലാവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇതിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഈ വഴി കടന്നു പോവേണ്ട വാഹനങ്ങള്‍ പനമ്പിലാവ് ഇരുന്നകുഴി-തോട്ടുമുക്കം-റോഡിലൂടെയും തോട്ടുമുക്കം-എടക്കാട്ടുപറമ്പ്-പനമ്പിലാവ് റോഡിലൂടെയും തിരിഞ്ഞു പോകണം. കോഴിക്കോട് -നിലമ്പൂര്‍-…

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ അഞ്ചലിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ നടത്തിയ കോട്ടുക്കല്‍ ഫാം ഫെസ്റ്റ് 'ഹരിതോത്സവം 2026' ന് സമാപനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍…

കഴിഞ്ഞ 10 വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനൊപ്പം അവയെ മത്സരക്ഷമവുമാക്കിയെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ്‌. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭൂരിപക്ഷം പൊതുമേഖലാ…