എറണാകുളം : കോതമംഗലം മുനിസിപ്പാലിറ്റിയിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.റോഡുകളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.12-ാം വാർഡിലെ ഫ്ലവർ ഹിൽ റോഡ്,14-ാം വാർഡിലെ അയ്യങ്കാവ് – മാരമംഗലം റോഡ് എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 റോഡുകൾക്ക് കൂടി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, കൗൺസിലർമാരായ ഹരി എൻ വൃന്ദാവൻ,ശാലിനി മുരളീധരൻ,കെ വി തോമസ്,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ പി മോഹനൻ,കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി എം ബിജുകുമാർ എന്നിവർ പങ്കെടുത്തു.