കൊച്ചിൻ ദേവസ്വം ബോർഡിൽ വിവിധ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ദൈവത്തിലും ക്ഷേത്രാചാരത്തിലും വിശ്വാസമുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പർ 2/2018 ശാന്തി ശമ്പളം 14800-18000; ഒഴിവുകൾ 70; പ്രായം 18 നും 45 നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ 1973 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം (പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായകാർക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും). അപേക്ഷാ ഫീസ് 300 രൂപ. പട്ടികജാതി/പട്ടികവർഗക്കാർക്ക് 200 രൂപ. യോഗ്യതകൾ ഒൻപതാം ക്ലാസ് വിദ്യാഭ്യാസം, ശാന്തി ജോലിയിലുള്ള പ്രവർത്തനപരിചയവും സംസ്‌കൃതത്തിലുള്ള പരിജ്ഞാനവും. ശാന്തി ജോലിയിലുള്ള പ്രവർത്തനപരിചയം തെളിയിക്കുന്നതിന് കൊച്ചിൻ ദേവസ്വം ബോർഡ് അംഗീകരിച്ച തന്ത്രിയിൽ നിന്നൊ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം (തന്ത്രിമാരുടേയും സ്ഥാപനങ്ങളുടേയും പട്ടിക വെബ്‌സൈറ്റിൽ ലഭ്യമാണ്). പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി.
കാറ്റഗറി നമ്പർ 3/2018 മുതൽ 9/2018 വരെ. കാറ്റഗറി നമ്പർ 3/2018; സംബന്ധി ഒഴിവുകൾ 36; 4/2018 തകിൽ (3); 5/2018; നാദസ്വരം (2); 6/2018 കിടുപിടി (1); 7/2018 കുഴൽ (4); 8/2018 ഇലത്താളം (1), 9/2018 സോപാനപ്പാട്ട് (3); യോഗ്യതകൾ ഏഴാം ക്ലാസ് വിദ്യാഭ്യാസം. ബന്ധപ്പെട്ട വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം (സംബന്ധി തസ്തികയ്ക്ക് ചെണ്ട, തിമില, ഇടയ്ക്ക, ചേങ്ങില എന്നീ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം). പ്രാവീണ്യം തെളിയിക്കുന്നതിന് ദേവസ്വം ബോർഡുകൾ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നോ, മറ്റ് രജിസ്‌ട്രേഡ് സ്ഥാപനങ്ങളിൽ നിന്നോ, പ്രശസ്ത ക്ഷേത്ര വാദ്യകലാകാരന്മാരിൽ നിന്നോ ലഭിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കാറ്റഗറി നമ്പർ 10/2018 കഴകം; ഒഴിവുകൾ 60; യോഗ്യതകൾ ഏഴാം ക്ലാസ് വിദ്യാഭ്യാസം. കഴകം ജോലിയിലുള്ള പ്രവൃത്തിപരിചയം (പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ഏതെങ്കിലും ക്ഷേത്ര അധികാരിയിൽ നിന്നുള്ള പരിചയസർട്ടിഫിക്കറ്റ്/സാക്ഷ്യപത്രം ഹാജരാക്കണം. കാറ്റഗറി നമ്പർ മൂന്നു മുതൽ 10 വരെയുള്ള ഉദ്യോഗാർത്ഥികൾ 18-36; 1982 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). (പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായകാർക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും). അപേക്ഷാ ഫീസ് 300 രൂപ. പട്ടികജാതി/പട്ടികവർഗക്കാർക്ക് 200 രൂപ. വിശദവിവരങ്ങൾ ംംം.സറൃയ.സലൃമഹമ.ഴീ്.ശി എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.