ഒളിമ്പിക്‌സ് കോമൺവെൽത്ത് തുടങ്ങിയ അന്തർദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ നടപ്പിലാക്കുന്ന എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേയ്ക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 2016-17, 2017- 18 വർഷങ്ങളിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ കഴിവ് തെളിയിച്ച 14 വയസ് മുതൽ 23 വയസു വരെ പ്രായമുളള കായിക താരങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. വിദേശ പരിശീലകന്റെ സേവനം ഉൾപ്പെടെ ആധുനികമായ അന്തർദേശീയ നിലവാരത്തിലുളള കായിക സൗകര്യങ്ങളും, പരിശീലനവും, ഉന്നത നിലവാരത്തിലുളള അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കും. അത്‌ലറ്റിക്‌സ്, വോളിബോൾ (പുരുഷ/വനിത) ബസ്‌ക്കറ്റ് ബോൾ (വനിത), ഫെൻസിംഗ് (വനിത), ഫുട്‌ബോൾ(പുരുഷ) എന്നീ കായിക ഇനങ്ങളിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്കുളള സെലക്ഷൻ ട്രയൽ താഴെ പറയുന്ന സെന്ററുകളിൽ നടക്കും.
വോളിബോൾ (പുരുഷ/വനിത): കൊച്ചിൻ റിഫൈനറി ഇൻഡോർ സ്റ്റേഡിയം (ഏപ്രിൽ21), ഫെൻസിംഗ് (വനിത): മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, കണ്ണൂർ (ഏപ്രിൽ 13), അത്‌ലറ്റിക്‌സ് (പുരുഷ/വനിത): മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളം(ഏപ്രിൽ 21),
ഫുട്‌ബോൾ (പുരുഷ): കോർപ്പറേഷൻ സ്റ്റേഡിയം, കോഴിക്കോട് (ഏപ്രിൽ 21), ബാസ്‌കറ്റ് ബോൾ (വനിത): മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, കണ്ണൂർ (ഏപ്രിൽ 13).
ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമുളള കായികതാരങ്ങൾ ബന്ധപ്പെട്ട ദിവസം രാവിലെ എട്ട് മണിയ്ക്ക് അതത് സെന്ററുകളിൽ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം.