മലയാളം തെറ്റുകൂടാതെ എഴുതുവാനും പറയുവാനും പ്രാഥമികതലം മുതല്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച കേരള ഭാഷാ പാഠശാലക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കമായി. ഭാഷാ പണ്ഡിതന്‍ വട്ടപ്പറമ്പില്‍ പീതാംബരന്‍ പാഠശാല ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. പ്രൊഫ.നടുവട്ടം ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരള ഭാഷാ പാഠാവലിയുടെ പ്രകാശനം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജിന് നല്‍കി നിര്‍വഹിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ആശംസ നേര്‍ന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പബ്ലിക്കേഷന്‍ വിഭാഗം അസി.ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ.ആര്‍. സരിതകുമാരി നന്ദിയും പറഞ്ഞു.
പാഠശാല രണ്ടു മാസം നീണ്ടുനില്‍ക്കും. ദിവസവും രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് അധ്യയനം. 10 മുതല്‍ 20 വയസ് വരെയുള്ള കുട്ടികളെ അക്ഷരം, പദം, വാക്യം, വ്യാകരണം എന്നീ ക്രമത്തില്‍ ധാരണ ഉറപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്. ഒരോ ദിവസവും വിദഗ്ധരായ ഭാഷാപണ്ഡിതന്മാരാണ് ക്ലാസെടുക്കുന്നത്. അക്ഷരബോധം, പദബോധം, ഉച്ചാരണപരിശീലനം, വാക്യഘടന, വാക്യപ്രയോഗം, നല്ലമലയാളം, ശൈലികള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, സാഹിത്യശാഖകള്‍, സാഹിത്യചരിത്രം, കേരളീയ കലകള്‍ തുടങ്ങി വിവിധ മേഖലകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനുപകരിക്കുന്
