സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷനിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും ലഭിച്ച പരാതികൾക്ക് തീർപ്പ് കൽപ്പിക്കുന്നതിനായി തൈക്കാട് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ 28, 29, 30, 31 തീയതികളിൽ മെഗാ അദാലത്ത് സംഘടിപ്പിക്കും. നാല് ദിവസവും രാവിലെ 10.30 ന് ആരംഭിക്കുന്ന ആദാലത്തിന് കമ്മീഷൻ ചെയർപേഴ്‌സൺ ശേഖരൻ മിനിയോടൻ ഐ.പി.എസ് (റിട്ട.), മെമ്പർമാരായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു. എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടികഗോത്രവർഗ വിഭാഗങ്ങളുമായി വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ള 514 പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.
