കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ് കൗൺസിലിൽ വിവിധ കാരണങ്ങളാൽ തീർപ്പ് കൽപ്പിക്കാൻ കഴിയാതെ ശേഷിക്കുന്ന രജിസ്ട്രേഷൻ/ വെരിഫിക്കേഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന ഫയൽ അദാലത്ത് ഫെബ്രുവരി 3 രാവിലെ 10 ന് തിരുവനന്തപുരം റെഡ്ക്രോസ് റോഡിലെ കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ് കൗൺസിലിൽ നടക്കും. ഫയൽ അദാലത്തിൽ രജിസ്ട്രേഷൻ പുതുക്കലുമായി ബന്ധപ്പെട്ട് തെറ്റായി/ മതിയായ രേഖകളില്ലാതെ സമർപ്പിച്ചിരിക്കുന്ന അപേക്ഷകർ ആവശ്യമായ രേഖകൾ ഹാജരാക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.
