മോഡല്‍ ഫിനിഷിങ് സ്‌കൂളും ഗിഫ്റ്റ് – സമുന്നതിയും പട്ടികജാതി – പട്ടികവര്‍ഗ വകുപ്പും സംയുക്തമായി നടത്തി വരുന്ന പട്ടികജാതി – പട്ടികവര്‍ഗ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ പാഠ്യപദ്ധതിയില്‍ ചേരാം. എന്‍ജിനിയറിങ് കോഴ്സ് പൂര്‍ത്തിയാക്കാത്തവര്‍, പരീക്ഷയില്‍ പരാജയപ്പെട്ടവര്‍. ചില വിഷയങ്ങളില്‍ പരീക്ഷ എഴുതാനുളളവര്‍ എന്നിവര്‍ക്കായാണ് പദ്ധതി.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസം, ഭക്ഷണം എന്നിവ നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുളള മോട്ടിവേഷന്‍, കൗണ്‍സിലിംഗ് ക്ലാസ്സുകളും പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വിഷയത്തില്‍ കുറഞ്ഞത് 50 മണിക്കൂര്‍ ക്ലാസ്സും, മോഡല്‍ പരീക്ഷകളും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കും.ഫോണ്‍: 0471-2307733, 8547005050.