തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ നിരീക്ഷകയായി ഐടി മിഷൻ ഡയറക്ടർ ചിത്ര എസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചു. സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടർ ആർ. ഗിരിജയ്ക്കു പകരമാണു നിയമനം.