പാലക്കാട്:  ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള എ.ആര്.ക്യാമ്പ്, ട്രാഫിക് എന്ഫോഴ്‌സ്‌മെന്റ് യൂണിറ്റ് പരിസരത്ത് അവകാശികളില്ലാത്തതും നിലവില് അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ 27 വാഹനങ്ങള് ഇ-ലേലം നടത്തും.

എന്തെങ്കിലും തരത്തിലുള്ള അവകാശ വാദം ഉന്നയിക്കാനുണ്ടെങ്കില് 30 ദിവസത്തിനകം മതിയായ രേഖകള് സഹിതം ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസര്ക്ക് രേഖാപരമായി സമര്പ്പിക്കണം. നിശ്ചിത കാലാവധിക്കുള്ളില് അവകാശ വാദം ഉന്നയിക്കാത്ത പക്ഷം വാഹനങ്ങള് അവകാശികളില്ലാത്തതായി പരിഗണിച്ച് ലേലം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്: 0491 2536700