തൃശ്ശൂർ:  വികസന വിദ്യാകേന്ദ്രം പ്രേരക്മാരുടെ ജില്ലാതല അവലോകന യോഗം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടന്നു. തുല്യതപരീക്ഷയുടെ നടത്തിപ്പും സാക്ഷരതാ ബോധവത്കരണ പരിപാടികളും ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചവരാണ് വിദ്യാകേന്ദ്രം പ്രേരക്മാര്‍. പ്രേരക്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, വിവിധ ബ്ലോക്കുകളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് യോഗത്തില്‍ അവലോകനം നടത്തി. ചടങ്ങില്‍ പുതുതായി അധികാരത്തിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ഷീന പനയ്ക്കല്‍, ജനപ്രതിനിധികള്‍ എന്നിവരെ ആദരിച്ചു. സാക്ഷരത ഓരോ മനുഷ്യനിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ സംസാരിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സജി തോമസ്, അസി. കോ ഓര്‍ഡിനേറ്റര്‍ ആര്‍ അജിത് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ സജി. എസ്. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.