തിരുവാർപ്പ് സർക്കാർ ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ ജൂനിയർ ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യത- സിവിൽ / മെക്കാനിക്കൽ എന്‍ജിനീയറിംഗ് ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ പ്ലംബർ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചവും അല്ലെങ്കിൽ എൻ.എ.സിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചവും.
താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജനുവരി 15നു രാവിലെ 11ന് ഹാജരാകണം. ഫോൺ: 0481 2380404