തിരുവനന്തപുരം: ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചത് 66,107 പേര്‍. 2020 ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷിച്ചവരുടെ കണക്കാണിത്. നിലവില്‍ ഈ അപേക്ഷകള്‍ ബന്ധപ്പെട്ട അധികൃതര്‍ പരിശോധിച്ചു വരികയാണ്. സൂക്ഷ്മ പരിശോധനക്ക് ശേഷം അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജില്ലയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് ഇലക്ടറല്‍ റോള്‍ നിരീക്ഷക ഷര്‍മിള മേരി ജോസഫ് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അവര്‍. കളക്ടര്‍ നവ്‌ജ്യോത് ഖോസ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റ് ആയ www.voterportal.eci.gov.in വഴിയും മൊബൈല്‍ ആപ്ലിക്കേഷനായ ‘Voter Helpline’ വഴിയുമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പുതിയ അപേക്ഷകള്‍ ഇലക്ഷന്‍ കമ്മീഷന്‍ സ്വീകരിച്ചുവരുന്നുണ്ട്.
താലൂക്ക് അടിസ്ഥാനത്തില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ വന്ന അപേക്ഷകളുടെ എണ്ണം ചുവടെ. ( ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം)വര്‍ക്കല -4,630ചിറയിന്‍കീഴ് – 7,663നെടുമങ്ങാട് – 10,550തിരുവനന്തപുരം- 27,205നെയ്യാറ്റിന്‍കര- 11,334കാട്ടാക്കട- 4,725ഇത് കൂടാതെ ജില്ലയില്‍, വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ക്കാന്‍ 47 എന്‍.ആര്‍.ഐ അപേക്ഷകളും വന്നിട്ടുണ്ട്.യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇന്‍-ചാര്‍ജ്) ഹരികുമാര്‍, വിവിധ തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.