20 നും 60 നും മധ്യേ പ്രായമുള്ളവർക്ക് തലയിൽ നിന്നോ താടിയിൽ നിന്നോ വട്ടത്തിൽ മുടി പൊഴിയുന്നതിനും (അലോപേഷ്യ ഏരിയേറ്റ) (ഫോൺ: 9744899863, 7306647783), 20 നും 70 നും മധ്യേ പ്രായമുള്ളവർക്ക് ഫംഗൽ ഇൻഫക്ഷനും (വട്ടച്ചൊറി) (ഫോൺ:9446850928, 8075883576) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ചികിത്സ ആവശ്യമുള്ളവർക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അഗദതന്ത്ര ഒ.പിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ ചികിത്സ ലഭിക്കും.