കാസർഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. പരീക്ഷക്ക് ഹാജരാവുന്ന കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ക്ലാസ്സ്മുറികള്‍ സജ്ജീകരിക്കണം.്‌പോസിറ്റീവ് ആയ കുട്ടികള്‍ മാസ്‌ക്, ഗ്ലൗസ്, ഫേസ്ഷില്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.

കോവിഡ് പോസറ്റീവ് ആയ കുട്ടികളുടെ പരീക്ഷമേല്‍നോട്ടം വഹിക്കുന്ന ഇന്‍വിജിലേറ്റര്‍ നിര്‍ബന്ധമായും പി. പി. ഇകിറ്റ്ധരിക്കണം. പോസിറ്റീവ് ആയ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരാനും പോകാനും എല്ലാവരും ഉപയോഗിക്കുന്നപ്രവേശന കവാടം അല്ലാത്ത വഴി ഉപയോഗിക്കണം. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ രോഗം സ്ഥിരീകരിച്ച് പത്ത് ദിവസം കഴിഞ്ഞ് മാത്രമാണ് ആന്റിജന്‍ പരിശോധന നടത്തേണ്ടതെന്നും ഡി എം ഒ പറഞ്ഞു.