കേരള മീഡിയ അക്കാദമിയുടെ 2017-ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായ മാധ്യമപ്രവര്‍ത്തകര്‍ക്കുളള ഏകദിന ഗവേഷണ ശില്പശാല മാധ്യമപ്രതിഭാസംഗമം എന്ന പേരില്‍ഇന്ന് ജൂണ്‍ 12ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി     കെ.ജി.  സന്തോഷ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ എന്നിവര്‍ സംബന്ധിക്കും.
സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് ഡോ. പി.കെ. രാജശേഖരന്‍ (ന്യൂസ് എഡ%