ജില്ലയിൽ മഴക്കെടുതി നാശം വിതച്ച മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 1743 പേർ. ജില്ലയിൽ ആകെ 19 ദുരിതാശ്വാസ ക്യാമ്പുകളിലാണ് തുറന്നിട്ടുള്ളത്.
നിലമ്പൂർ താലൂക്കിൽ 14ഉം കൊണ്ടോട്ടി താലൂക്കിൽ മൂന്നും ഏറനാട്, പൊന്നാനി താലൂക്കുകളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ വീതവുമാണ് പ്രവർത്തിക്കുന്നത്. കുറുമ്പലങ്ങോട് ജി.എൽ.പി സ്‌കൂൾ (128 പേർ), ചെലശ്ശേരിക്കുന്ന് ചർച്ച് (42 പേർ), നമ്പൂരിപ്പൊട്ടി മസ്ജിദ് (66 പേർ), അകമ്പാടം ഇടിവണ്ണ എൽ.പി.എസ് (73 പേർ), മമ്പാട് മുനവ്വറുൽ മദ്രസ (72 പേർ), മമ്പാട് പീസ് പബ്ലിക് സ്‌കൂൾ (24 പേർ), പുള്ളിപ്പാടം പൊങ്ങല്ലൂർ ജി.എൽ.പി.എസ് (10 പേർ), കുറുമ്പലങ്ങോട് നിർമല എച്ച്.എസ്.എസ് (132 പേർ), വണ്ടൂർ എലിപ്പാട്ട (128 പേർ), കരുവാരക്കുണ്ട് നളന്ദ കോളേജ്(47 പേർ), കരുവാരക്കുണ്ട് തരിശ് ജി.എൽ.പി.എസ് (328 പേർ), ചോക്കാട് സ്‌കൂൾ (15 പേർ), അകമ്പാടം നരിപൊയിൽ (80 പേർ), അകമ്പാടം മൂലേപ്പാടം ചർച്ച് (13 പേർ) തുടങ്ങിയവയാണ് നിലമ്പൂർ താലൂക്കിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ.
ഏറനാട് താലൂക്കിൽ വെറ്റിലപ്പാറ ഓടക്കയം ജി.യു.പി.എസ് (34 പേർ), കൊണ്ടോട്ടി താലൂക്കിൽ വാഴക്കാട് ജി.എം.യു.പി.എസ് (230 പേർ), പണിക്കരപ്പുറായ സി.എച്ച് സ്‌കൂൾ (242 പേർ), വാഴയൂർ അഴിഞ്ഞിലം എ.യു.പി സ്‌കൂൾ(15 പേർ) എന്നിവിടങ്ങളിലും പൊന്നാനി താലൂക്കിൽ ഈഴവതുരുത്തി ചമ്രവട്ടം പ്രൊജക്ട് ഓഫീസ് ബിൽഡിംഗിലും (64 പേർ) ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം നൽകുമെന്ന് ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം. ആരും പരിഭ്രാന്തരാകേണ്ടതില്ല. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ സന്നദ്ധമാണ്. പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
2. ബീച്ചുകളിൽ കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
4. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്താതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
5. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
6. ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം..
7. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ മടി കാണിക്കരുത് .
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക.
9. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.
കൺട്രോൾ റൂം നമ്പറുകൾ
ട്രോൾ ഫ്രീ നമ്പർ- 1077
മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെൽ- 04832 736320.
നിലമ്പൂർ താലൂക്ക്- 04931 221471
കൊണ്ടോട്ടി താലൂക്ക് – 04832 713311
ഏറനാട് താലൂക്ക് – 04832 766121
തിരൂർ താലൂക്ക് – 04942 422238
പൊന്നാനി താലൂക്ക് – 04942 666038
പെരിന്തൽമണ്ണ താലൂക്ക് – 04933 227230
തിരൂരങ്ങാടി താലൂക്ക് – 04942 461055