ശാസ്ത്രീയ പശുപരിപാലനത്തെക്കുറിച്ചുള്ള അറിവുകള്‍ ക്ഷീര കര്‍ഷകരിലേക്ക് എത്തിക്കാനുള്ള പരിശീലന ക്ലാസ്സുകള്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടങ്ങി. ക്ഷീര വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ക്ലാസ്സുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്കിന് കീഴിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും കര്‍ഷകരെ ഉള്‍പ്പെടുത്തി കൊണ്ടാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. ആദ്യ ദിവസം 80 ലധികം കര്‍ഷകര്‍ പരിശീലനത്തിനെത്തി. പരിശീലനത്തിന്‍റെ ഭാഗമായി മില്‍മ, ഡയറി ഫാം എന്നിവിടങ്ങളിലേക്ക് കര്‍ഷകര്‍ക്ക് പഠനയാത്ര ഒരുക്കിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്ന കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. തീറ്റപ്പുല്‍ കൃഷി, സൈലേജ്, ക്യാറ്റില്‍ ബ്രീഡ്സ്, കറവപ്പശുക്കളെ തെരഞ്ഞെടുക്കല്‍ എന്നീ വിഷയങ്ങളില്‍ ക്ഷീര വികസന വകുപ്പ് വൈസ് പ്രിന്‍സിപ്പാള്‍ കെ. ഉഷാദേവി, സീനിയര്‍ ഡി ഇ ഒ എന്‍ വീണ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. കന്നുകുട്ടി-കിരാടി പരിപാലനം, ബ്രീഡിംഗ്, ദഹനവ്യവസ്ഥ, ശാസ്ത്രീയ തീറ്റക്രമം, അസോള, ഹൈഡ്രോപോണികസ്, കന്നുകാലി രോഗങ്ങളും നിവാരണ മാര്‍ഗങ്ങളും, ഡയറി ഫാം ആധുനിക വത്കരണം, ഭക്ഷ്യ സുരക്ഷ നിയമം, പാല്‍ നിര്‍വചനം, ശുദ്ധമായ പാലുല്പാദനം, ക്ഷീര വികസന പദ്ധതികളും കര്‍ഷകര്‍ക്കായുള്ള ക്ഷേമനിധി, പാല്‍ ഉല്‍പ്പനങ്ങളുടെ പ്രാധാന്യം, വിപണനം, സംസ്കരണം, കാലിതൊഴുത്ത് നിര്‍മ്മാണം, ഫാമില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ എന്നീ വിഷയങ്ങളിലാണ് അടുത്ത ദിവസങ്ങളില്‍ ക്ലാസ്സുകള്‍ നടക്കുന്നത്.