24 വരെ പരാതി നല്‍കാം
ജില്ലയിലെ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും, ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത, ഗ്യാസ് വിതരണം എന്നിവ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഗ്യാസ് ഏജന്‍സി ഉടമകള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്താക്കള്‍ എന്നിവരുള്‍പ്പെട്ട ഓപ്പണ്‍ ഫോറം പാലക്കാട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 29 രാവിലെ 11.30ക്ക് നടക്കും. ഉപഭോക്താക്കളുടെ പരാതികള്‍ നവംബര്‍ 24ന് വൈകീട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ തപാല്‍ മുഖേനയോ നേരിട്ടോ ഏല്‍പ്പിക്കണം. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.