പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ഗവ. മോയന്‍ എല്‍ പി സ്‌കൂളില്‍ നിന്നും കോട്ടമൈതാനം വരെ തുറന്ന ജീപ്പില്‍ കുട്ടികളുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത പാര്‍വണ ജി വാരിയര്‍, പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ശബരീഷ് കുട്ടികളെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് കോട്ടമൈതാനത്ത് കുട്ടികളുടെ പ്രസിഡന്റ പാര്‍വണ ജി വാരിയര്‍ അധ്യക്ഷയായ പരിപാടിയില്‍ പ്രധാനമന്ത്രി ശബരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ. ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രസന്നകുമാരി, എം.രാമചന്ദ്രന്‍, വി.കെ കമലം, കുട്ടന്‍ എ.കെ, ബാലന്‍ നായര്‍, സെക്രട്ടറി എം ടി വാസുദേവന്‍, ട്രഷറര്‍ കെ വിജയകുമാര്‍ സംസാരിച്ചു. മത്സര വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സമ്മാനം വിതരണം ചെയ്തു.
