ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി അവലംബിച്ച് പ്രമേഹരോഗത്തെ നേരിടാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ യോഗത്തില്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ പി റീത്ത മുഖ്യ പ്രഭാഷണം നടത്തി. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ജില്ലാ പഞ്ചായത്ത് മെംബര്‍ ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ഉഷ നാരായണന്‍, കെ. രാജന്‍, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് മെംബര്‍ ബിന്ദു ഉണ്ണികൃഷ്ണന്‍ ഡെപ്യൂട്ടി ഡി.എ.ംഒ ഡോ. കെ.ആര്‍. ശെല്‍വരാജ്, കടമ്പഴിപ്പുറം സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപക് സംസാരിച്ചു.