ഈ അധ്യയനവർഷത്തെ ജില്ലാ, സംസ്ഥാന കലോത്സവങ്ങളുടെ അനുഭവങ്ങൾ പരിഗണിച്ച് കലോത്സവ മാന്വൽ പരിഷ്‌കരിക്കുന്നതിനും 2019-20 വർഷത്തെ ജില്ലാ, സംസ്ഥാന കലോത്സവങ്ങൾക്കാവശ്യമായ ജഡ്ജസ് പാനൽ കലോത്സവാരംഭത്തിന് ഒരുമാസം മുതലെങ്കിലും തയ്യാറാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ  പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായി പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.