കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 16 ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം പി.എം.ജി. സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്കായി അസിസ്റ്റന്റ് മാനേജർ തസ്തികയിലെ 80 ഒഴിവുകളിലേക്കും പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവർക്കായി സെയിൽസ് ഓഫീസറുടെ 50 ഒഴിവുകളിലേക്കുമാണ്  തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രായ പരിധി 26 വയസ്സ്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് ഒഴിവുകൾ. പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 14 ന് രാത്രി 12 മണിക്ക് മുമ്പ്http://bit.ly/MCCDriveFeb2k19 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.facebook.com/MCCTVM, ഫോൺ: 0471-2304577.