കേരള പ്രവാസി വെൽഫെയർ ബോർഡ് നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ബോധവൽക്കരണ സെമിനാറും അംഗത്വ കാമ്പയിനും അദാലത്തും നടത്തും.  ബോർഡ് ചെയർമാൻ പി.ടി കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ 26ന് കാസർഗോഡും 27ന് കണ്ണൂരും അദാലത്ത് നടക്കും.  ബോർഡിന്റെ അംഗത്വം, അംശാദായ അടവ്, പെൻഷൻ, ബോർഡ് നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ എന്നിവ സംബന്ധിച്ച് പ്രവാസികൾക്കുള്ള പരാതികൾ 22നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ, പ്രവാസി വെൽഫെയർ ബോർഡ് മേഖല ഓഫീസ്, സാമൂതിരി സ്‌ക്വയർ, ഒന്നാം നില, ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് പ്രവാസി ക്ഷേമബോർഡ് അദാലത്ത് എന്ന് രേഖപ്പെടുത്തണം. പരാതികൾ kkd.office@pravasiwelfarefund.org  യിലും അയയ്ക്കാം.  കൂടുതൽ വിവരങ്ങൾക്ക്: www.pravasiwelfarefund.orgഫോൺ: 04952304664.