മാനന്തവാടി ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി) യൂണിറ്റും എം.എൽ.എ ഫണ്ടുപയോഗിച്ച് വാങ്ങിയ കമ്പ്യൂട്ടറും ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ കൗൺസിലർ സ്മിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്.ഐ സി.വി പ്രകാശൻ പദ്ധതി വിശദീകരിച്ചു. മാനന്തവാടി സി.ഐ പി.കെ മണി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന വടക്കേടത്ത് ഫ്രാൻസിസിന്റെ മാതാപിതാക്കളായ വടക്കേടത്ത് ജോസഫ് ഫ്രാൻസിസിനെയും സിസിലിയെയും ആദരിച്ചു.
കൗൺസിലർ ശോഭന യോഗി, പി.ടി.എ പ്രസിഡന്റ് കെ.ജി സുനിൽ, സ്‌കൂൾ പ്രിൻസിപാൾ ഇ.കെ പ്രകാശൻ, പ്രധാനാധ്യാപിക ടി.എം ഓമന, സി.പി വിത്സൺ, ദാസൻ കല്ലറക്കണ്ടിയിൽ, കെ. മോഹൻദാസ്, എം. ആര്യകൃഷ്ണ, എം.എസ് സെബു, എം.വി. ഔസേഫ് എന്നിവർ സംസാരിച്ചു.