സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21ന് എസ്.കെ.എം.ജെ സ്‌കൂൾ മൈതാനിയിൽ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയിൽ എപിജെ ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. മന്ത്രി കെ.കെ ശൈലജ ചെയർപേഴ്സണും ജില്ലാ കളക്ടർ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജോയിന്റ് കൺവീനറുമായി സമിതി രൂപികരിച്ചു. എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ രക്ഷാധികാരികളാണ്. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉപസമിതി അധ്യക്ഷരാണ്. ഫെബ്രുവരി 20 മുതൽ 27 വരെയാണ് ആഘോഷപരിപാടികൾ.