സംസ്ഥാനത്ത് പുതുതായി ആരംഭിച്ച കൊണ്ടോട്ടി, രാമനാട്ടുകര (ഫറോക്ക്), പയ്യന്നൂർ, ചടയമംഗലം, പത്തനാപുരം, കോന്നി, വർക്കല എന്നീ താലൂക്കുകളിലെ സബ്‌റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ ഏഴ് തസ്തികകൾ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി. ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഹെഡ് അക്കൗണ്ടന്റ്/ഹെഡ്ക്ലാർക്ക്, സീനിയർ ക്ലാർക്ക്, ക്ലാർക്ക് എന്നീ സ്ഥിരം തസ്തികകളും ഓരോന്നിലും ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ്, കാഷ്വൽ സ്വീപ്പർ എന്നീ താല്കാലിക തസ്തികകൾക്കുമാണ് സർക്കാർ അനുമതി നൽകിയത്.