കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍  ആന്റ് എംപ്ലോയ്‌മെന്റ്  (കിലെ) യ്ക്ക് കോഴിക്കോട് റീജ്യണല്‍ ഓഫീസ് തുടങ്ങുമെന്ന് തൊഴില്‍ – എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കിലെയുടെ നാല്‍പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നാടിന്റെ വികസന പ്രക്രിയയില്‍ നിര്‍ണായക പങ്കാണ് തൊഴിലാളികള്‍ക്കുള്ളത്. മിനിമം വേതനനിയമ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശികയില്‍ തീര്‍പ്പ് കല്‍പിക്കുന്നതില്‍ ഡപ്പൂട്ടി കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തുകയും നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2 ലക്ഷമായി വര്‍ദ്ധിപ്പിച്ചും മിനിമം വേതന നിയമത്തില്‍ ഭേദഗതി വരുത്തി. സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നയമാണ് നടപ്പാക്കുന്നത്. തൊഴിലാളികളുടെ വിശാലമായ ഐക്യം കക്ഷി രാഷ്ട്രീയാതീതമായി രൂപപ്പെടേണ്ടതുണ്ട്. തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടത് തൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടിയായിരിക്കണമെന്നും മന്ത്രി പറഞ്ഞു. എസ് ടി യു സംസ്ഥാന വൈസ് പ്രസി .യു പോക്കര്‍, കണ്ണൂര്‍ ജില്ലാലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ എന്നിവര്‍ പങ്കെടുത്തു.