ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കരിങ്കുന്നം ഡിവിഷനില്‍ നിന്ന് വിജയിച്ച ഷീല സ്റ്റീഫന്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി അടിമാലി ഡിവിഷന്‍ അംഗം ടി.എസ്  സിദ്ദിഖും തിരഞ്ഞെടുക്കപ്പെട്ടു. വരണാധികാരി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്  മുന്‍പാകെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു.ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ആകെ 17 ഡിവിഷനുകളാണുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഷീല സ്റ്റീഫന്‍ 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി നെടുങ്കണ്ടം ഡിവിഷനിലെ തിലോത്തമ സോമന്‍ 3 വോട്ടും നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അടിമാലി ഡിവിഷനില്‍ നിന്നുള്ള ടി.എസ്. സിദ്ദിഖ് മൂന്നിനെതിരേ 14 വോട്ടുകള്‍ക്ക് വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി ടി.ആര്‍. ഈശ്വരന്‍ 3 വോട്ടുകളാണ് നേടിയത്.

വൈസ് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബും തിരഞ്ഞെടുപ്പ് നടപടികളില്‍ പങ്കെടുത്തു.