ഓഖി ചുഴലിക്കാറ്റിനാല്‍ ദുരിത ബാധിതരായവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
    സംഭാവന നല്‍കാന്‍ താത്പര്യമുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍നിന്നും രണ്ട് ദിവസത്തെ വേതനം അവരുടെ സമ്മതപത്രപ്രകാരം കുറവുചെയ്യാനും ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിനും ബന്ധപ്പെട്ട ഡിഡിഒ മാരെ അധികാരപ്പെടുത്തണമെന്ന് എല്ലാ വകുപ്പധ്യക്ഷന്മാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.