ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ കോട്ടയം മണ്ഡലത്തിലെ വോട്ടിംഗ്  യന്ത്രങ്ങള്‍ കോട്ടയം നഗരത്തിലെ വിവിധ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. വോട്ടിംഗ് ദിനത്തില്‍  രാത്രി കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച ഇവ സ്‌ട്രോംഗ് റൂമുകളിലാക്കുന്ന നടപടികള്‍ ഏപ്രില്‍ 24 രാവിലെയാണ് പൂര്‍ത്തിയായത്. 
 
കോട്ടയം, ഏറ്റുമാനൂര്‍, പിറവം മണ്ഡലങ്ങളിലെ യന്ത്രങ്ങള്‍ കോട്ടയം എം.ഡി സെമിനാരി സ്‌കൂളിലും പുതുപ്പള്ളി മണ്ഡലത്തിലേത് ബസേലിയോസ് കോളേജിലും പാലാ, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലേത് കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലുമാണ് സൂക്ഷിച്ചിട്ടുളളത്. കേന്ദ്ര സായുധ പോലീസും കേരള പോലീസും സ്‌ട്രോംഗ് റൂമുകള്‍ക്ക് കാവലുണ്ട്.