തിരുവാര്‍പ്പ്, കരൂര്‍, മൂന്നിലവ്, മണിമല ഗ്രാമപഞ്ചായത്തുകളിലും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലും അംഗങ്ങളുടെ ഒഴിവുളള വാര്‍ഡുകളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വോട്ടര്‍പട്ടികയുടെ കരട്  പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്‍റെ ഭാഗമായാണിത്.
 
തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ മോര്‍കാട്(1), കരൂര്‍ ഗ്രാമപഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ്(2), മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഇരുമാപ്ര (1), മണിമല ഗ്രാമപഞ്ചായത്തിലെ പൂവത്തോലി(2),    പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എലിക്കുളം ഗ്രാമപഞ്ചായത്തിലെ നാലു മുതല്‍ പത്തുവരെ വാര്‍ഡുകള്‍, പതിനാലാം വാര്‍ഡ്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ ആറുവരെയും 13 മുതല്‍ 15 വരെയമുള്ള വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ  വോട്ടര്‍ പട്ടികയുടെ കരടാണ് പ്രസിദ്ധീകരിച്ചത്.
 
അതത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്-വില്ലേജ് ഓഫീസുകളിലും കരട് പട്ടിക പരിശോധനയ്ക്ക് ലഭിക്കും. പട്ടിക സംബന്ധിച്ച പരാതികളുള്ളവര്‍ മെയ് ഒന്‍പതിനകം അപേക്ഷ നല്‍കണം. അന്തിമ വോട്ടര്‍ പട്ടിക മെയ് 20 ന് പ്രസിദ്ധീകരിക്കും. 
തിരഞ്ഞടുപ്പ് നടപടി ക്രമങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.