നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിലുള്ള സംഭരണപ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
റെക്കോഡ് വിളവാണ് ഈ വർഷം ലഭിച്ചത്. ഒരു ലക്ഷം ടൺ കൂടി ഇനി കൃഷിക്കാരിൽ നിന്ന് സംഭരിക്കാനുണ്ട്. വേനൽ മഴ വരുന്നതിനു മുമ്പ് മുഴുവൻ നെല്ലും സംഭരിക്കുന്നതിന് കൂടുതൽ ഗോഡൗണുകൾ ഏർപ്പെടുത്തും. നെല്ല് സംഭരണവും സംസ്‌കരണവും സുഗമമായി നടത്തുന്നതിന് മില്ലുടമകളുടെയും കർഷകരുടെയും പ്രതിനിധികളുമായും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ചർച്ച നടത്തും.
യോഗത്തിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ഭക്ഷ്യ-സിവിൽ സപ്ലൈസ് സെക്രട്ടറി മിനി ആൻറണി, കാർഷികോൽപാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിങ് തുടങ്ങിയവർ പങ്കെടുത്തു.