സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ ഐ.റ്റി രംഗത്ത് പ്രാവീണ്യം നേടിയെടുക്കാൻ സഹായിക്കുന്ന വെബ് ആന്റ് ഡവലപ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് മെയിന്റനൻസ് വിത്ത് ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിജിറ്റൽ മീഡിയ ഡിസൈൻ ആന്റ് ആനിമേഷൻ ഫിലിം മേക്കിംഗ് കോഴ്‌സുകളിലേക്കും വിദേശ രാജ്യങ്ങളിലുൾപ്പടെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ, റീറ്റൈയിൽ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി  ജൂൺ 30. വിശദവിവരങ്ങൾക്ക്: 0471-2325154/4016555.  വെബ്‌സൈറ്റ്: ksg.keltron.in.