കേരള സർക്കാർ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയിൽ ഡെപ്യൂട്ടി ഡയറക്ടർ (എം&ഇ), അസി: ഡയറക്ടർ (ഡോക്യുമെന്റേഷൻ), അസി: ഡയറക്ടർ (സി.എസ്.ടി), അസി: ഡയറക്ടർ (ഡി.ഒ.സി&പി), അസി: ഡയറക്ടർ (യൂത്ത് അഫയേഴ്‌സ്), അസി: ഡയറക്ടർ (വി.ബി.ഡി), അസി: ഡയറക്ടർ (എം.&ഇ), അസി: ഡയറക്ടർ (ടി.ഐ) എന്നീ തസ്തികകളിലേക്കുള്ള ഒ.എം.ആർ രീതിയിലുള്ള പരീക്ഷ ജൂൺ 30ന് തിരുവനന്തപുരം പാളയത്തുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് തപാലിൽ ഇതുവരെ ലഭിക്കാത്ത അർഹരായ അപേക്ഷാർഥികൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കണം.