സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂലൈ ഒൻപതിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/267/2019 ഫിൻ. തിയതി 05.07.2019) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ്   (www.finance.kerala.gov.in) സന്ദർശിക്കുക.