ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെന്ററി/ഹ്രസ്വചിത്ര സംവിധായകരുടെ കരട് പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  www.prd.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർ ആഗസ്റ്റ് എട്ടിനകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസിന് രേഖാമൂലം നൽകണം. ലിസ്റ്റിൽ എ, ബി, സി കാറ്റഗറികളിൽ ഉൾപ്പെട്ടിട്ടുള്ള സംവിധായകർ ആഗസ്റ്റ് എട്ടിനകം ഈ വിഭാഗങ്ങളിൽ ഉൾപ്പെടാൻ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇൻഫർമേഷൻ ഓഫീസർ (ഓഡിയോ വീഡിയോ ഡോക്യൂമെന്റഷൻ) സെക്രട്ടേറിയറ്റ് അനെക്‌സ് 1, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കണം.