ആലപ്പുഴ: നാഷണൽ ട്രസ്റ്റിന്റെ നിയമാവലിക്കുള്ളിൽ വരുന്ന മാനസിക വെല്ലുവിളി നേരിടുന്നവർ,  ഓട്ടിസം ബാധിച്ചവർ, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവയുള്ളവരുടെ കുടുംബങ്ങൾക്ക് റേഷൻ കാർഡ് മുൻഗണനാപട്ടികയിലാക്കുന്നകാര്യം പരിഗണിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി പി.തിലോത്തമൻ പറഞ്ഞു.
നാഷണൽ ട്രസ്റ്റ് ജില്ലാതല കമ്മറ്റിയുടെ നേതൃത്വത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ടവരുടെ ലീഗൽ ഗാർഡിയൻ നിശ്ചയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം കലക്ടറേറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 45 കുടുംബങ്ങൾക്കാണ്  സർട്ടിഫിക്കറ്റുകൾ കൈമാറിയത്. ജില്ലാ കളക്ടർ അദീല അബ്ദുള്ള, എൽ.എൽ.സി കൺവീനർ ടി.ടി.രാജപ്പൻ, കെ.മുജീബ് എന്നിവർ സംസാരിച്ചു.