കൊല്ലം ജില്ലയിൽ ഇന്ന് (9.8.2019/ വെള്ളിയാഴ്ച) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. മദ്രസ്സകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

കനത്ത മഴ മൂലം ജില്ലയിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് പലയിടത്തും ഉണ്ടായ ഗതാഗത തടസ്സത്തിന്റെയും പശ്ചാത്തലത്തിലാണ് അവധി നൽകിയത്. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം മറ്റൊരു അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണ്.