പ്രകൃതി ദുരന്തം അഭിമുഖീകരിക്കുന്നതിൽ ജില്ലാ ഭരണകൂടം മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അതിനാവശ്യമായ സംവിധാനങ്ങൾ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് അറിയിച്ചു. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയോടൊപ്പം ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, കളക്ടർ എച്ച്. ദിനേശൻ, എസ.്പി. ടി.നാരായണൻ, ആർ.ഡി.ഒ അതുൽ സ്വാമിനാഥൻ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കട്ടപ്പനയിലെ ക്യാമ്പ് സന്ദർശനത്തിനുശേഷം ഇപ്പോൾ കാഞ്ചിയാർ സാംസ്‌കാരിക കേന്ദ്രത്തിൽ തുറന്നക്യാമ്പിൽ ദുരിതബാധിതരെ കാണും.