ആലപ്പുഴ ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അടിയന്തിര യോഗം 09-08-2019 വൈകുന്നേരം 4 മണിക്ക് ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.

എല്ലാ വകുപ്പുകളിലെയും ജില്ലാതല ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.  ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും. അന്ധകാരനഴി, തണ്ണീര്‍മുക്കം, തോട്ടപ്പള്ളി സ്പില്‍വേ, ആലപ്പുഴ-ചങ്ങനാശേരി റോഡ് എന്നിവിടങ്ങളിലും മന്ത്രി നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.