വൈദ്യൂതി അപകടം ഒഴിവാക്കാന്‍ ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു.
· വൈദ്യൂതി ലൈന്‍ പൊട്ടിവീണു കിടക്കുന്നതു കണ്ടാല്‍ ഫ്യൂസ് ഊരിയെന്ന് കരുതി യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ജനറേറ്റര്‍, ഇന്വേര്ട്ടര് വഴിയുളള വൈദ്യൂതി കടന്ന് വരാം. അതിനാല്‍ ലൈന്‍ എര്‍ത്ത് റോഡ് ഉപയോഗിച്ച് ഡിസ്ചാര്‍ജ് ചെയ്ത ശേഷം മാത്രമേ സ്പര്ശിക്കുവാന് പാടുളളു.· വൈദ്യൂതി കമ്പികള്‍ പൊട്ടിയതിന് ഇരുവശവും നില്ക്കുന്ന പോസ്റ്റുകളില്‍ കയറും മുന്‍പ് മരച്ചില്ലകളുടെ ഭാരം മൂലം കമ്പികള്‍ പൊട്ടിയതാണെങ്കില്‍ സമീപത്തെ പോസ്സുകളുടെ ചുവടു ഭാഗത്ത് ക്ഷതമേറ്റിട്ടിണ്ടാകാം. പ്രത്യക്ഷത്തില്‍ കാണണമെന്നില്ല. മണ്ണിനടിയിലുമാകാം. ഇത്തരത്തിലുളള പോസ്സുകളില്‍ കയറും മുന്‍പ് മതിയായ താല്‍ക്കാലിക സ്റ്റേ/ സ്ട്രട്ട ്നല്കണം.
· മഴക്കാലത്ത് വൈദ്യുത പോസ്റ്റില്‍ കയറുമ്പോള്‍ വഴുവഴുപ്പുണ്ടാകാനും തെന്നി വീഴാനും സാധ്യതയുണ്ട്. പോസ്റ്റിനോട് ചേര്‍ന്ന് ഏണി ചാരുമ്പോള്‍ വെളളം മൂലം മണ്ണ് ഇളകുന്നതിനാല്‍ ഏണിയില്‍ കയറുമ്പോള്‍ ഏണി വീഴാനും സാധ്യതയുണ്ട്.
· ഇടി മിന്നല്‍ ഉളളപ്പോള്‍ വൈദ്യൂതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം. സൂരക്ഷിതമായ സ്ഥാനത്തേക്ക് മാറി നില്ക്കാന് ശ്രദ്ധിക്കണം.
· വൈദ്യൂത അപകടങ്ങള്‍ കണ്ടാല്‍ തൊട്ടടുത്ത ഓഫീസില്‍ അറിയിക്കുകയോ സുരക്ഷാ എമര്‍ജന്‍സി നമ്പര്‍ ആയ 9496061061 വിളിച്ച് അറിയിക്കുകയോ വേണം.
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
· വൈദ്യുതി ലൈന്‍/ സര്‍വീസ് വയര്‍ പൊട്ടി വീണു കിടക്കുന്നതു കണ്ടാല്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിച്ച് ഈ ലൈന്‍/ സര്‍വീസ് വയര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പു വരുത്താതെ അതിനടുത്തേക്ക് പോവുകയോ, സ്പര്‍ശിക്കുകയോ ചെയ്യരുത്.· ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉളളപ്പോള്‍ ടി.വി, കമ്പ്യൂട്ടര്‍, മിക്സി, ഫ്രിഡ്ജ്, വാഷിംഗ് മെഷിന്, ഇന്‍ഡക്ഷന്‍ ഹീറ്റര്‍, തേപ്പുപെട്ടി തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അതില്‍ നിന്നും ഊരിയിടണം.
· വൈദ്യൂതി പോസുകളിലും സ്റ്റേകളിലും കന്നുകാലികളെയോ, അയയോ കെട്ടരുത്.
· വൈദ്യൂതി ലൈനുകള്‍ക്ക് സമീപം ലോഹവസ്തുക്കള്‍ ഉപയോഗിച്ചുളള തോട്ടികള്‍/ഏണികള്‍ എന്നിവ ഉപയോഗിക്കരുത്.
· കാലവര്‍ഷക്കെടുതി മൂലം വൃക്ഷങ്ങളോ, ശിഖരങ്ങളോ വീണ് കമ്പികള്‍ താഴ്ന്നു കിടക്കുവാനും പോസ്റ്റുകള്‍ ഒടിയുവാനും സാധ്യതയുണ്ട്. ഇത്തരത്തിലുളള അപകടങ്ങള്‍ , മറ്റു വൈദ്യൂത അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ തൊട്ടടുത്ത കെ.എസ്.ഇ.ബി. ഓഫീസില്‍ അറിയിക്കുകയോ സുരക്ഷാ എമര്‍ജസി നമ്പര്‍ ആയ 9496061061 വിളിച്ച് അറിയിക്കുകയോ വേണം.