ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കന്നുകാലികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക, തീറ്റ നല്‍ക്കുക, മില്‍മയുമായി സഹകരിച്ച് ക്ഷീര സംഘങ്ങളില്‍ പാല്‍ സംഭരണം പുനക്രമീകരിക്കുക, കാലിത്തീറ്റ സ്റ്റോക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക തുടങ്ങീയ പ്രവര്‍ത്തനങ്ങളില്‍ നടപടി സ്വീകരിച്ചതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

വകുപ്പിന്റെ നിലവിലുള്ള കണ്ടിജന്‍സി ഫണ്ട് അടിയന്തര പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തന ഫണ്ട്  അഡ്വാന്‍സായി വിനിയോഗിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചതായി അധികൃതര്‍ അറിയിച്ചു.

ജില്ലാതലത്തില്‍ ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പുകള്‍, മില്‍മ ക്ഷീര സഹകരണ സംഘങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുവാന്‍ നടപടി സ്വീകരിച്ചു.  ഇ-മെയില്‍ dairydisastermanagement2019@gmail.com, ഫോണ്‍: സംസ്ഥാനതല കോ-ഓഡിനേറ്റര്‍- സി. രവീന്ദ്രന്‍പ്പിള്ള, ജോയിന്റ് ഡയറക്ടര്‍ (ജനറല്‍)- 9446376108 , മലബാര്‍ മേഖലാ കോ-ഓഡിനേറ്റര്‍- എം.പ്രകാശ്, ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍)- 9496450432, ജില്ലാതല കോ-ഓഡിനേറ്റര്‍- ജെ.എസ് ജയസുജീഷ്- 9446467244, ജോയിന്റ് കോ-ഒാോഡിനേറ്റര്‍- എ. അനുപമ, അസി. ഡയറക്ടര്‍- 9447287477.